കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
പുള്ളിക്കാരനൊരാളു വരും
പുള്ളിക്കാരനൊരാളു വരും
കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കൊടക്കടുക്കന്‍ പണിയുമ്പോള്‍
പടിവാതിലില്‍ മണികിലുക്കം
കിളിവാതിലില്‍ വളകിലുക്കം
പുറവഴിയില്‍ തിരിഞ്ഞു നോട്ടം
പുറവഴിയില്‍ തിരിഞ്ഞു നോട്ടം
പുളകത്താല് പെണ്ണിനൊരാട്ടം
പുളകത്താല് പെണ്ണിനൊരാട്ടം
കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കൊല്ലപ്പരീക്ഷ കഴിഞ്ഞോട്ടേ
പള്ളിക്കൂടമടച്ചോട്ടേ
മണ്ടിപ്പെണ്ണേ നിന്നെ കെട്ടാന്‍
മിണ്ടാപ്പൂച്ചയൊരാളു വരും
മിണ്ടാപ്പൂച്ചയൊരാളു വരും
കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കണ്ടാലഴകുള്ളൊരു മാരന്
കരി പുരളും മീശക്കാരന്
കണ്ടാലഴകുള്ളൊരു മാരന്
കരി പുരളും മീശക്കാരന്
കൈമണിക്കു ബിരുദക്കാരന്
കൈമണിക്കു ബിരുദക്കാരന്
കരളലിയും കവിതക്കാരന്
കരളലിയും കവിതക്കാരന്
കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
പുള്ളിക്കാരനൊരാളു വരും
പുള്ളിക്കാരനൊരാളു വരും
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page