കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്

കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്
പെറ്റമ്മയായതു ദേവകിയേ
കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും
അമ്മയായ് തീർന്നൂ യശോദയല്ലോ  
(കറ്റക്കിടാവ്....)

പുന്നാരക്കവിളത്തു മുത്തം വിതറുവാൻ
നന്ദകുമാരനു രണ്ടമ്മാ
അമ്പാടി വീട്ടിലാ പൂം പൈതൽ വളർന്നപ്പോൾ
അയലത്തെ അമ്മമാർക്കാനന്ദം 
(കറ്റക്കിടാവ്....)

കണ്ണിൽ കാണായി താമരമൊട്ടുകൾ
ചുണ്ടിൽ  തൊണ്ടിപ്പഴം വിളഞ്ഞൂ
സൗന്ദര്യസാരമായ് ഉണ്ണി വളർന്നൂ
ചന്ദനക്കാതലായ് മെയ് വളർന്നൂ 
(കറ്റക്കിടാവ്....)