വാസന്ത റാണിക്കു വനമാല

വാസന്തറാണിക്ക് വനമാല കോർക്കാൻ
വാനത്തു മഴവില്ലു വന്നു തെളിഞ്ഞു
പൂവല്ലിയെല്ലാം - പുതുപൂക്കളാലെ
പൂജയ്ക്കു ജപമാല തീർക്കാൻ തുനിഞ്ഞു 
വാസന്തറാണിക്ക് വനമാല കോർക്കാൻ

ഒരു മൊട്ടു പൊട്ടിച്ചിരിക്കുന്ന കണ്ടാൽ
ഓടക്കുഴലുമായ്‌ എത്തുന്ന വണ്ടേ
ചിരിയെന്തിനാവോ കളിയെന്തിനാവോ
വിരിയുന്ന പൂവിന്നു പുളകങ്ങൾ പകരാൻ  
വാസന്തറാണിക്ക് വനമാല കോർക്കാൻ

നീലച്ച വാനത്ത് നീന്താൻ പഠിക്കും
മാലാഖയാണീ പുലർകാല മേഘം
മാനത്തിൻ മുറ്റത്തു കറുക ചവയ്ക്കും
മാൻകൂട്ടമാണീ മഴമുകിൽ മാല  
വാസന്തറാണിക്ക് വനമാല കോർക്കാൻ