മാടത്തരുവിക്കരയിൽ വന്നൊരു
മാടത്തക്കിളിയെവിടെപ്പോയ്
പൊട്ടിക്കരയും കൊച്ചരുവീ നീ
സത്യം പറയാമോ - നീ സത്യം പറയാമോ
മാടത്തരുവിക്കരയിൽ വന്നൊരു
മാടത്തക്കിളിയെവിടെപ്പോയ്
മദനന്റെ കൂടെപ്പോയ് മറുനാട്ടിലൊളിച്ചോ
മലവേടൻ ശരമെയ്തു മരണത്തിൽ പതിച്ചോ
പാപത്തിൻ ചളിക്കുണ്ടിൽ ചിറകറ്റു പതിച്ചോ
കദനത്തിൻ കാട്ടുതീയിൽ സ്വയം മൃത്യു വരിച്ചോ
സ്വയം മൃത്യു വരിച്ചോ
മാടത്തരുവിക്കരയിൽ വന്നൊരു
മാടത്തക്കിളിയെവിടെപ്പോയ്
അരുവിയ്ക്കും മരങ്ങൾക്കും അറിയാമാ രഹസ്യം
കരിയില കാറ്റിനോടു പറയുമാ രഹസ്യം
മനുജന്മാർ ഞങ്ങൾക്കിന്നും കടംകഥയല്ലോ
കപടനാടകമതിൻ അവസാന രംഗം
അവസാന രംഗം
മാടത്തരുവിക്കരയിൽ വന്നൊരു
മാടത്തക്കിളിയെവിടെപ്പോയ്
പൊട്ടിക്കരയും കൊച്ചരുവീ നീ
സത്യം പറയാമോ - നീ സത്യം പറയാമോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5