കരുണാകരനാം ലോകപിതാവേ

കരുണാകരനാം ലോകപിതാവേ
കനിവിൻ ഉറവിടമേ
തിരുകൃപയാലീ പനിനീർവനിയിൽ
കുരുവികളായ് ഞങ്ങൾ 
(കരുണാകരനാം...)

അന്നന്നത്തേക്കപ്പവുമന്നവും
അവിടുന്നരുളേണം
അറിവിന്നമൃതം അനുദിനമുള്ളിൽ
നിറയെപ്പകരേണം 
കരുണാകരനാം ലോകപിതാവേ
കനിവിൻ ഉറവിടമേ

നിത്യം കൃപയാൽ ഞങ്ങടെ ചുണ്ടുകൾ
സത്യം പറയേണം
നിത്യം നിന്നുടെ കനിവാൽ കണ്ണുകൾ
വെട്ടം കാണേണം 
കരുണാകരനാം ലോകപിതാവേ
കനിവിൻ ഉറവിടമേ 

പാപച്ചളിയിൽ മാനവപാദം
പതറാതടി വെയ്ക്കാൻ
പരമപിതാവേ നീ കനിയേണം
പറുദീസാ നാഥാ
(കരുണാകരനാം...)