ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ - നാം
ഉല്ലാസയാത്ര പോയതു മറന്നുപോയോ
ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ
വെള്ളിലപ്പക്ഷികൾ വന്നൂ - പുല്ലാംകുഴലൂതിനടക്കും
വെള്ളാമ്പൽ പൊയ്കക്കരയിൽ ഇരുന്നു നമ്മൾ
കല്യാണം സ്വപ്നം കണ്ടതു മറന്നുപോയോ - അന്നു
കല്യാണം സ്വപ്നം കണ്ടതു മറന്നുപോയോ
(ലില്ലിപ്പൂമാല...)
മധുമാസം പിരിഞ്ഞകാലം മറുനാടു വെടിഞ്ഞു നമ്മൾ
പ്രണയത്തിൻ കിനാക്കളേന്തി മടങ്ങിയപ്പോൾ
വിരഹത്തിൻ സന്ദേശങ്ങൾ മറന്നുപോയോ - തന്ന
വിരഹത്തിൻ സന്ദേശങ്ങൾ മറന്നുപോയോ
ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ - നാം
ഉല്ലാസയാത്ര പോയതു മറന്നുപോയോ
ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page