വൃന്ദാവനിയിൽ രാധയോടൊരു നാൾ

വൃന്ദാവനിയിൽ രാധയോടൊരുനാൾ
നന്ദഗോപാലൻ ചോദിച്ചു 
പ്രേമമെന്തന്നറിയാമോ
ഓമലേ നീ പറയാമോ
ഓമലേ നീ പറയാമോ 
വൃന്ദാവനിയിൽ രാധയോടൊരുനാൾ
നന്ദഗോപാലൻ ചോദിച്ചു 

കല്യാണ കൃഷ്ണന്റെ കവിളിൽ നുള്ളി
ചൊല്ലി കണ്മണി രാധികയും 
ഇടയപ്പെണ്ണിന്നെന്തറിയാം
ഇടയപ്പെണ്ണിന്നെന്തറിയാം
പദങ്ങളില്ല വർണ്ണിക്കാൻ 
ഓ...
വൃന്ദാവനിയിൽ രാധയോടൊരുനാൾ
നന്ദഗോപാലൻ ചോദിച്ചു 

കണ്ണൻ ചൊല്ലി രധേ നീയൊരു
കണ്ണാന്തളിയുടെ പൂവല്ലോ 
അനുരാഗത്തെ വർണ്ണിക്കാൻ
അറിയില്ലറിയില്ലൊരുവനുമേ 
വൃന്ദാവനിയിൽ രാധയോടൊരുനാൾ
നന്ദഗോപാലൻ ചോദിച്ചു 

മുരളിയിൽ മയങ്ങും ഗാനം പോലെ
മുല്ലപ്പൂവിൽ മണം പോലെ 
കാമിനി കാമുകർ തന്നുടെ ഉള്ളിൽ
കാമിനി കാമുകർ തന്നുടെ ഉള്ളിൽ
പ്രേമസ്വപ്നം ഉറങ്ങുന്നു 
ഓ...

വൃന്ദാവനിയിൽ രാധയോടൊരുനാൾ
നന്ദഗോപാലൻ ചോദിച്ചു 
പ്രേമമെന്തന്നറിയാമോ
ഓമലേ നീ പറയാമോ
ഓമലേ നീ പറയാമോ