പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല (2)
പട്ടിണി പേടിച്ച് സമ്മന്തം ബെക്കൂല്ലാ
പണ്ടോരു ബല്ലാത്ത മണ്ടൂസ് (2)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല
പച്ചളിപ്പാമ്പിനെ പേടിച്ച് മൂപ്പരു
ബെറ്റില തിന്നൂല്ലാ (2)
തന്നെ മൂട്ട കടിക്കുമെന്നോർത്തിട്ടു മൂപ്പര്
കട്ടിലിൽ കേറൂല്ലാ (2)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല
താടി കരിയുമെന്നോർത്തിട്ട് മൂപ്പീന്ന്
ബീഡി കൊളുത്തൂല്ലാ (2)
തന്റെ ബയറ്റിലു ബേദന
ബരുമെന്ന് കരുതീട്ട്
നെയ്ച്ചോറ് തിന്നൂല്ലാ (2)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല
മുള്ളുള്ള മീൻകറി കൂട്ടുമ്പോളൊരുനാള്
തൊള്ളേലു കുടുങ്ങിയല്ലോ
ഹ ഹ ഹ ഹ
മുള്ളുള്ള മീൻ കറി കൂട്ടുമ്പോളൊരു നാള്
തൊള്ളേലു കുടുങ്ങിയല്ലോ
അപ്പോ “ബയ്യെങ്കിപ്പോരെ” ന്നു
തമ്പുരാൻ കല്പിച്ച് മയ്യത്തായ് മണ്ടൂസ് (2)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല
പട്ടിണി പേടിച്ച് സമ്മന്തം ബെക്കൂല്ലാ
പണ്ടോരു ബല്ലാത്ത മണ്ടൂസ്
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page