കനകസ്വപ്നശതങ്ങൾ വിരിയും
കദളീ സുമവന കന്യക ഞാൻ
രാഗസാഗരതീരത്തുള്ളൊരു
രാജകുമാരിയല്ലോ ഞാൻ (കനക..)
തളിരധരങ്ങൾ തുറന്നു പോയാൽ
തുരുതുരെയുതിരും നവരത്നം (2)
ശാരദരജനിയൊരുക്കിയ വെള്ളി
ത്തേരിലിറങ്ങിയ മോഹിനി ഞാൻ (കനക...)
വാർമഴവില്ലിൽ ഊഞ്ഞാലാടിയ
വാസരകന്യകൾ പോയപ്പോൾ
പാലൊളിരാവിൽ നീന്താനെത്തിയ
പറുദീസായിലെ സുന്ദരി ഞാൻ
പറുദീസായിലെ സുന്ദരി ഞാൻ(കനക..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5