കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ
കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ
കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
അല്ലിയാമ്പല്‍ മാല കോര്‍ത്തു
നിന്റെ മുടിയില്‍ ചൂടുവാന്‍
പോരുമോ - പോരുമോ
പരിമളത്തിനു തൈലം കാട്ടി
പാലപ്പൂവില്‍ യാമിനീ
പരിമളത്തിനു തൈലം കാട്ടി
പാലപ്പൂവില്‍ യാമിനീ
പാട്ടുപാടാന്‍ തന്ത്രി മീട്ടി
കൂട്ടിനുള്ളില്‍ രാക്കിളി
പാട്ടുപാടാന്‍ തന്ത്രി മീട്ടി
കൂട്ടിനുള്ളില്‍ രാക്കിളി
ചുണ്ടിലൂറും മൌനഗീതം
മന്ദമൊന്നിനി മൂളുമോ
പാടുമോ - പാടുമോ
കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ
കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page