പതിനേഴാം ജന്മദിനം പറന്നുവന്നു - നിന്റെ
പതിനേഴാം ജന്മദിനം പറന്നുവന്നു - ഇന്നു
മധുമാസം നിന്റെമെയ്യിൽ വിരുന്നുവന്നൂ
വിരുന്നുവന്നൂ - വിരുന്നുവന്നൂ
പതിനേഴാം ജന്മദിനം പറന്നു വന്നു
എല്ലാരുമെല്ലാരും സമ്മാനം തന്നു
കൊച്ചു സുന്ദരിക്കായ് എന്തുതരും ഞാൻ
എന്തുതരും ഞാൻ - എന്തുതരും ഞാൻ
മൂവന്തിവാനമൊരു പാവാടതന്നു
പൂങ്കാവുകളോ പൂവുതുന്നിയ ദാവണി തന്നു
വാർമഴവില്ലോടി വന്നു വർണ്ണമാലയായ്
കാമിനി ഞാൻ നിനക്കെന്തു സമ്മാനം നൽകും
സമ്മാനം നൽകും
ആ.....ആ....
വിലയേറും സമ്മാനം നിന്നനുരാഗം - ഇന്നു
വിധിപോലെ തന്നല്ലോ നീയെനിക്കായ്
എന്നാത്മസദനത്തിൻ രാഗവേദിയിൽ
ഞാനെന്നെന്നും പൂജിക്കും സുന്ദരസ്വപ്നം
പതിനേഴാം ജന്മദിനം പറന്നുവന്നു - നിന്റെ
പതിനേഴാം ജന്മദിനം പറന്നുവന്നു - ഇന്നു
മധുമാസം നിന്റെമെയ്യിൽ വിരുന്നുവന്നൂ
വിരുന്നുവന്നൂ - വിരുന്നുവന്നൂ
പതിനേഴാം ജന്മദിനം പറന്നു വന്നു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page