പകലവനിന്ന് മറയുമ്പോൾ
അകിലുപുകച്ച മുറിയ്ക്കുള്ളിൽ
പനിമതിബിംബമുദിത്തപോൽ
പുതുമണവാട്ടി - ഏഴാം
ബഹറിനകത്തൊരു ഹൂറിയാകും
മണിമറിമാൻ കുട്ടീ
(പകലവനിന്ന്... )
തരിവളയിട്ട കരം കൊട്ടി
തരമൊടുകിസ്സകൾ പലതും കെട്ടി
കളിചിരിയോടെ മൊഞ്ചുകലർന്ന
കളമൊഴിമാരെത്തി - പലപല
കുളിരണിവിശറികളത്തറിൽ മുക്കി
പുതുമകൾകാട്ടീടൂം
ഹുസ്നുൽ ജമാലായ് വരുമപ്പോൾ
പുതുമണിമാരൻ മണവാളൻ
മടുമലർമൊട്ടിന്നടുത്തെത്തും
കരിവരിവണ്ടായി - പിന്നെ
കരളിലുദിത്ത ഖമർപോലെ
കുളിർപകരും ഖൽബിൽ
മുത്തണിമോതിരവിരലുകളാലെ
പത്തിനിനീട്ടിയ താംബാളത്തിലെ
വെറ്റിലയിങ്കൽ കസ്തൂരിച്ചാർ
ചുണ്ണാമ്പും കൂട്ടി - തന്റെ
തത്തക്കിളിയുടെ ചുണ്ടിൽബയ്ത്ത്
കൊത്തിമണത്തീടും
കരളിലുദിയ്ക്കും മുഹബ്ബത്തിൻ
പെരുമകലർന്ന ഹിക്ക്മത്ത്
മതിവരുവോളം പാനംചെയ്യും
മണവാട്ടിപ്പെണ്ണ് - അവളുടെ
മദനനെയപ്പോൾ പുന്നാരിക്കും
സുറുമയെഴും കണ്ണ്
(പകലവനിന്ന്... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page