കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ
മുട്ടിവിളിക്കുന്ന റാണിയാരോ
മുട്ടിവിളിക്കുന്ന റാണിയാരോ
(കൊട്ടിയടച്ച..)
റാണിയല്ല ഞാൻ റാണിയല്ല ഞാൻ
യാചകി പ്രേമയാചകി
യാചകീ പ്രേമയാചകി
വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല
ചൂടിച്ച വാസന്തദേവിയാരോ
വാസന്ത ദേവിയാരോ
(വാടിക്കരിഞ്ഞ.. )
ദേവിയല്ല ഞാൻ...
ദേവിയല്ല ഞാൻ രാജവീഥിയിൽ
പൂവുകൾ വിൽക്കും പൂക്കാരി - പൂക്കാരി
ഗോപുരദ്വാരത്തിൽ സങ്കൽപ്പമാലയാൽ
ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ
(ഗോപുര..)
ഏകയാമെന്റെ...
ഏകയാമെന്റെ കയ്യിലുണ്ടല്ലോ
സ്നേഹദീപത്തിൻ കൈത്തിരി
സ്നേഹദീപത്തിൻ കൈത്തിരി..
(കൊട്ടിയടച്ച...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page