ദേവത ഞാൻ ജലദേവത ഞാൻ
സങ്കൽപ്പ സാഗര ദേവത ഞാൻ
ഗായകൻ ഞാൻ വനഗായകൻ ഞാൻ
മായിക രാഗത്തിൻ മലർവനത്തിൽ
മുഴുകുന്നു ഞാൻ മുഴുകുന്നു
മുരളീ മൃദുരവ മാധുരിയിൽ
പ്രാണസഖീ എൻ ഹൃദയസഖീ
ഗാനത്തിൻ പല്ലവി ഇതു മാത്രം
ദേവത വരൂ - ദേവത വരൂ
തരൂ തരൂ - പ്രണയചഷകം
(ദേവത... )
ചന്ദനശീതള മണിയറയിൽ
ചന്ദ്രിക വന്നു നവവധുവായ്
മുന്തിരിയേന്തിയ താലവുമായ്
വെണ്മുകിൽ വന്നു പ്രിയസഖിയായ്
മണ്ഡപമതാ - ആലകളതാ
വരൂ വരൂ - വിരുന്നു കൂടുവാൻ
ഗായകൻ ഞാൻ വനഗായകൻ ഞാൻ
മായിക രാഗത്തിൻ മലർവനത്തിൽ
ദേവത ഞാൻ ജലദേവത ഞാൻ
സങ്കൽപ്പ സാഗര ദേവത ഞാൻ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5