എവിടെയോ ലക്ഷ്യം

എവിടെയോ ലക്ഷ്യം എവിടെയാണു യാത്ര
വിളിയേതോ ഹേ ദേവാ - ഹേ ദേവാ

ലോകനാഥ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധന്നു ദണ്ഡമായി കൈ നീട്ടണം ഭവാൻ

നീ അറിവിൻ അമൃതം നൽകി നരദേഹമാകുമീ-
നവകനകചഷകമേകി കരുണാകരൻ ഭവാൻ
അജ്ഞാതതിമിരത്താലേ അതു പാഴിലാക്കി നാം

ലോകനാഥ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധന്നു ദണ്ഡമായി കൈ നീട്ടണം ഭവാൻ

മിഴി നൽകി നീയെന്നാലും വഴി കാണ്മതില്ല നാം
അഴകേറും ജ്ഞാനദീപം കനിവാർന്നു നൽകണേ
നീയേ മാർഗ്ഗം നീ തന്നെ മാർഗ്ഗദീപം

ലോകനാഥ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധന്നു ദണ്ഡമായി കൈ നീട്ടണം ഭവാൻ