കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍
കാലം തിരിച്ചുനടന്നാല്‍
ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും
ചിലരപ്പോള്‍ത്തന്നെ മരിക്കും
മറവിതന്‍ ശവപ്പെട്ടി തുറന്നു കൊണ്ടെത്രയോ
മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും
മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍
മധുരസ്മരണകള് പറന്നുവരും - പറന്നുവരും
(കഴിഞ്ഞ സംഭവങ്ങള്‍ ...)
മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില്
പുറകിലും മുന്നിലും വാതിലുകള്‍
ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ്
മുഴുവന്‍ തുറന്നവന് മുഴുഭ്രാന്തന്
കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍
കാലം തിരിച്ചുനടന്നാല്‍
ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും
ചിലരപ്പോള്‍ത്തന്നെ മരിക്കും
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page