കാലമെന്ന കാരണവര്‍ക്ക് കേരളത്തില്‍ സംബന്ധം
കേരളത്തില്‍ സംബന്ധത്തില് കന്യകമാര്‍ നാലാണ്
നാലാണേ നാലാണേ നാലാണേ
ചിങ്ങത്തില് പിറന്നവള് പൂക്കാലം
ചിരിതൂകി കളിയാടും പൂക്കാലം - ഓഹോ
പൂക്കാലം
ആവണിപ്പൂക്കളാല്‍ ആടകള്‍ ചാര്‍ത്തി
ആടിപ്പാടി നടക്കുന്ന കന്യകയല്ലോ - അവള്
കന്യകയല്ലോ
പച്ചമല ഹൊയ് - പവിഴമല ഹൊയ്
പച്ചമല പവിഴമല തെരുവുകളില്‍ നല്ല
വൃശ്ചികത്തില് പിറന്നവള് മഞ്ഞുകാലം - ഓഹോയ്
മഞ്ഞുകാലം
കുംഭത്തിള്‍ പിറന്നവള് മറ്റൊരുത്തി - ഹയ്
ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി - ഓഹൊയ്
തമ്പുരാട്ടി
കാലമെന്ന കാരണവര്‍ക്ക് കേരളത്തില്‍ സംബന്ധം
കേരളത്തില്‍ സംബന്ധത്തില് കന്യകമാര്‍ നാലാണ്
നാലാണേ നാലാണേ നാലാണേ
കവിളത്തു കണ്ണീരുള്ള കാലവര്‍ഷപ്പെണ്ണ്
കരിമുകില്‍ മുടിയുള്ള കാലവര്‍ഷപ്പെണ്ണ്
മാനത്തെ കാവില്‍നിന്നും താളമേളം കേള്‍ക്കുമ്പോള്‍
കലിതുള്ളി നൃത്തം വെയ്ക്കും കര്‍ക്കിടകപ്പെണ്ണ്
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page