പാർവണരജനി തൻ പാനപാത്രത്തിൽ

ആ.......

പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ
നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ
നൈവേദ്യം - പഴമോ ഇളനീരോ 
പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ

ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും
ദിവ്യാനുരാഗത്തിൻ മന്ദാകിനി - ആ... 
ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം
മല്ലായുധക്കാവിൽ മദിരോത്സവം - ഇന്നു
മല്ലായുധക്കാവിൽ മദിരോത്സവം 
പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ

ഇന്നത്തെ രാത്രിയിലോടിയെത്തും
മന്ദാരസുഗന്ധിയാം മന്ദാനിലൻ - ആ... 
ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ്
സ്വർലോകനന്ദന വനവീഥിയിൽ - ഇന്നാ
സ്വർലോകനന്ദന വനവീഥിയിൽ 

പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ
പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ