ആ.....
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ -എന്റെ
വിരുന്നുകാരീ
ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ - ഞാൻ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്നാത്മസങ്കല്പ ഗോപുരത്തിൽ നിന്നെ
എങ്ങിനെ എങ്ങിനെ സ്വീകരിക്കും - ഞാൻ
എങ്ങിനെ എങ്ങിനെ സ്വീകരിക്കും
മന്ദാരതല്പത്തിൽ നീ വന്നിരിക്കുമ്പോൾ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും - ഞാൻ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ
ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും
മധുരിതസ്വപ്നങ്ങൾതൻ കലവറയ്ക്കുള്ളിൽ നിന്നും
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും - മുന്നിൽ
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ -എന്റെ
വിരുന്നുകാരീ
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page