ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം

ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 
ചിതയിൽ വയ്ക്കുമ്പോഴും പിടയുന്നൂ - നിന്റെ 
ചിരകാല സുന്ദര വിഫലസ്വപ്നം 
ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 

സ്വന്തം ഹൃദയത്തിൻ ചുടുകാട്ടിൽ ആശ
ചന്ദനവിറകിനാൽ ചിതയൊരുക്കി 
ഉദകക്രിയയ്ക്കു നീ ഒരുങ്ങിയപ്പോൾ വീണ്ടും 
ഉയിർത്തെഴുന്നേൽക്കുന്നു നിന്റെ മോഹം 
ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 

മരമല്ലല്ലോ വെറും ശിലയല്ലല്ലോ നെഞ്ചിൽ 
മറക്കുവാൻ കഴിയാത്ത മനസ്സല്ലേ 
ചുമലിൽ നീതന്നെ വഹിക്കേണം - നിന്റെ 
ചുമക്കുവനാവാത്ത കഠിനഭാരം 

ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ