മദകരമംഗളനിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
മാദകപുഷ്പാഭരണം ചാര്‍ത്തിയ
മേദിനി ഇന്നൊരു നര്‍ത്തകിയായ്
(മദകരമംഗള..)
പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പല്ലവകോമളപാണികളാല്‍ ഉല്-
പ്പുല്ല്ലമദാലസമുദ്രകള്‍ കാട്ടി
പല്ലവകോമളപാണികളാല്‍ ഉല്-
പ്പുല്ല്ലമദാലസ മുദ്രകള്‍ കാട്ടി
മഞ്ജുളമന്ദസമീരനനേല്ക്കേ
കഞ്ജുകം ഇളകും നര്‍ത്തകിയായ്
മദകരമംഗളനിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
മാദകപുഷ്പാഭരണം ചാര്‍ത്തിയ
മേദിനി ഇന്നൊരു നര്‍ത്തകിയായ്
മദകരമംഗളനിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page