അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
കരിമ്പിൻകാലാ കള്ളുഷാപ്പ് വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
ഇരുമ്പനത്തെ ചാരായക്കട വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
വരുന്ന കൂട്ടരെ പുലരിക്കള്ളാൽ മുഖം കഴുകിക്കും
പൊരിച്ച മീനും - വറുത്ത മുട്ടയും എല്ലാവർക്കും ഫ്രീ
വഴിയിലൊക്കെ ഞാൻ പൈപ്പു വെയ്ക്കും
അതിനകത്തൂടെ ഒഴുകി വരും രസികൻ മദ്യം എല്ലാവർക്കും ഫ്രീ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
കരിമ്പിൻകാലാ കള്ളുഷാപ്പ് വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ
വൈക്കത്തപ്പൻ എനിക്കൊരു ചെറുവരം തരുമെങ്കിൽ
സ്വർഗ്ഗത്തിൽ പോയി താമസ്സിക്കാൻ ചീട്ടു വാങ്ങിയേനേ
കൽപവൃക്ഷം സർവ്വവും ചെത്താൻ പാട്ടമെടുത്തേനേ
ഉർവ്വശിക്കൊരു കല്യാണത്തിനു ആളെ നോക്കിയേനേ
നറുക്കെടുക്കുമ്പോൾ ഒന്നാം സമ്മാനം നമുക്കു വന്നെങ്കിൽ
അടുത്ത വണ്ടിക്ക് മദ്രാസിൽ പോയി പടം പിടിച്ചേനേ
അതിലെ നായകായി ഞാനൊന്നഭിനയിച്ചേനേ
അടുത്തു വന്ന താരത്തിനെ കെട്ടിപ്പിടിച്ചേനേ - അയ്യാ
കെട്ടിപ്പിടിച്ചേനേ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
കരിമ്പിൻകാലാ കള്ളുഷാപ്പ് വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page