ചിരിക്കൂ - ഒന്നു ചിരിക്കൂ
എന്റെ ചിരകാലമോഹത്തിന്
മണിച്ചെപ്പു തുറന്നതില്‍
ചിരിയുടെ വെണ്മുത്തു നിറയ്ക്കൂ -ചിരിക്കൂ
(ചിരിക്കൂ..)
കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
എന്റെ പ്രേമസര്‍വസ്വമേ
എന്മലര്ക്കൈകള് നിന്
ഓമല്കഴുത്തില് മുറുകുമ്പോള്‍
ഓമല് - കഴുത്തില്‍ - മുറുകുമ്പോള്‍
മറക്കൂ - എല്ലാം മറക്കൂ - എന്റെ
മനസ്സിലെ മരുഭൂവില്‍ പ്രേമനീരദത്തിന്
മാദകമധുമാരി തളിക്കൂ - ചിരിക്കൂ
നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു
നറുമലര്‍ ചൊരിയുന്ന പോലെ
നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു
നറുമലര്‍ ചൊരിയുന്ന പോലെ
എന്റെ പൂമേനിയാകെ നിന് സ്നേഹമാധുരിതന്
പുളകപൂവിതള് പൊതിയട്ടേ - പൊതിയട്ടേ
(ചിരിക്കൂ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page