ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു
ഇരുന്നാവൂരിക്കഞ്ഞിവെച്ചു
പൂച്ച കഞ്ഞി കട്ടുകുടിച്ചു
ഈച്ച വന്നപ്പോള്‍ കലമുടച്ചു
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു
ഇരുന്നാവൂരിക്കഞ്ഞിവെച്ചു
പൂച്ചരാവില് തെണ്ടാനിറങ്ങി
ഈര്ച്ചക്കാരുടെയാല കണ്ടു
തട്ടും കെട്ടി തടിയും നിരത്തി
മുട്ടുകൊടുത്തോരാലകണ്ടു
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു
ഇരുന്നാവൂരിക്കഞ്ഞിവെച്ചു
ആഞ്ഞിലിത്തടി പാതിപിളര്ന്നതി- ലാപ്പുവെച്ചതോ കണ്ടുരസിച്ചു
പൂച്ച തടിയില്‍ കയറിയിരുന്നു
എന്നിട്ട്?
എന്നിട്ട്- ആപ്പു വലിച്ചൊരു തട്ടു കൊടുത്തു
ആപ്പു വലിച്ചൊരു തട്ടു കൊടുത്തു
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു
ഇരുന്നാവൂരിക്കഞ്ഞിവെച്ചു
ആപ്പു പോയപ്പൊ മരപ്പൊളി രണ്ടും
വാലും കാലും അകത്തിട്ടു പൂട്ടി
പൂച്ച വേദന തിന്നു മരിച്ചു
അപ്പൊ?
അപ്പൊ- ഈച്ചയും കൂട്ടരും പൂച്ചയെ തിന്നു
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു
ഇരുന്നാവൂരിക്കഞ്ഞിവെച്ചു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page