നീരാട്ടുകടവിലെ നീരജങ്ങൾ...
നീരാട്ടുകടവിലെ നീരജങ്ങൾ
നിന്നെക്കാണാൻ മിഴി തുറന്നു
കാനനപ്പച്ചയിലെ മലരും തളിരും
കാണുവാനായ് ഒളിച്ചു നിന്നു
നീരാട്ടുകടവിലെ നീരജങ്ങൾ
ആറ്റിൽ നീന്തും കളഹംസത്തിന്
കൂട്ടുവന്നോരു കുഞ്ഞോളം
കാതിലെന്തേ ചൊല്ലീ - കണ്മണീ
കലപില കലപില കിന്നാരം
നീരാട്ടുകടവിലെ നീരജങ്ങൾ
നാണിച്ചോടും വനനദി നിന്നുടെ
നളിനമുഖത്തെ കണ്ടിട്ടോ
കാറ്റിലലയും വസന്തപവനന്
കളിയും ചിരിയും കൈകൊട്ടും
നീരാട്ടുകടവിലെ നീരജങ്ങൾ
നിന്നുടെയീ ജലകേളികൾ കാണാൻ
നീലമേഘ സുന്ദരികൾ
വിണ്ണിലുള്ള പൂമരച്ചോട്ടിൽ
വന്നൂ നിന്നൂ നിരനിരയായ്
നീരാട്ടുകടവിലെ നീരജങ്ങൾ
നിന്നെക്കാണാൻ മിഴി തുറന്നു
കാനനപ്പച്ചയിലെ മലരും തളിരും
കാണുവാനായ് ഒളിച്ചു നിന്നു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page