കണ്ടാലഴകുള്ള പൊൻ പുള്ളിക്കാള
കണ്ടിയൂരപ്പന്റെ കരിമ്പുള്ളിക്കാള
ശംഭുവിൻ വരമുള്ള ചെമ്പുള്ളിക്കാള
ഒമ്പതു ചുഴിയുള്ളോരോച്ചിറക്കാള (കണ്ടാലഴകുള്ള..)
അരമണി കിലുങ്ങി കുടമണി കിലുങ്ങി
പുരഹരദേവനെ കൈവണങ്ങി
കൂട്ടത്തെ നമിച്ച് തല കുനിച്ച് കുഞ്ഞെ
നാട്ടാരെ വന്ദിച്ച് നമസ്കരിച്ച്(കണ്ടാലഴകുള്ള..)
നാട്ടിലേയേമാന്നു നല്ലകാലം വരുമെന്ന്
നഖവും മുഖവും നോക്കി ചൊല്ലു കാളേ
വീട്ടിലെ കൊച്ചമ്മയ്ക്ക് വിരുന്നു ചോറുണ്ടെന്ന്
നോട്ടലക്ഷണം നോക്കി ചൊല്ലു കാളേ (കണ്ടാലഴകുള്ള..)
റോട്ടിൽ പോകും കൊച്ചനു ലോട്ടറി കിട്ടുമോ
ഓർത്തു നോക്കിച്ചൊല്ലെന്റെ ഓച്ചിറക്കാളേ
ഈ പുഷ്പമ്മയെൻ കഴുത്തിൽ നാലാളു
കാൺകെയൊരു പുഷ്പമാലയിടുമോ ഓച്ചിറക്കാളേ (കണ്ടാലഴകുള്ള..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page