എന്റെ വീടിനു ചുമരുകളില്ലാ ആഹാഹാ
എൻ മനസ്സിനു മതിലില്ലാ ഓഹോഹോ
എന്റെ വയലിനു വേലികളില്ലാ
എൻ ധനത്തിനളവില്ലാ
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
വിശാലനീലാകാശം
എന്റെ വീടിനു മേലെ മേലാപ്പ്
ഭൂമിയാകും തറയുടെ മേലേ
ശ്യാമമരതകപ്പട്ടു വിരിപ്പ്
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
പൂക്കളും ഉഡുക്കളും വിളയും വയൽ
പുത്തൻ മേഘങ്ങൾ നനയ്ക്കുന്നു
മാരിവില്ലുകൾ വരമ്പുകളാകും
മഴയും വെയിലും - കൊയ്ത്തും മെതിയും
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
മുറ്റി വളരുമെൻ സ്വത്തിനു പാരിൽ
കെട്ടും പൂട്ടും വേണ്ടല്ലോ - വേണ്ടല്ലോ
സ്വപ്നങ്ങളെൻ സമ്പാദ്യം -അവ
സ്വർഗ്ഗത്തിൻ ബാങ്കിൽ കിടക്കുന്നു
കാലശേഷമെൻ വിൽപത്രം തുറന്നാൽ
മാലോകർക്കെല്ലാം അവകാശം
കാലശേഷമെൻ വിൽപത്രം തുറന്നാൽ
മാലോകർക്കെല്ലാം അവകാശം
എന്റെ വീടിനു ചുമരുകളില്ലാ ആഹാഹാ
എൻ മനസ്സിനു മതിലില്ലാ ഓഹോഹോ
എന്റെ വയലിനു വേലികളില്ലാ
എൻ ധനത്തിനളവില്ലാ
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
ആഹാഹാ ഓഹോഹോ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page