കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ
കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ
വായക്കാ വറുത്തതും ജോറ്
കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്‍
വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില്‍
വെച്ചാലോ മാറും ഞമ്മടെ മോറ്
അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെ
തുമ്പപ്പൂ പോലുള്ള ചോറ് - കൂട്ടാന്‍
എമ്പ്രാത്തി വെച്ച സാമ്പാറ്
കൊല്ലത്തുള്ളോരു ചിന്നക്കടയിലെ
പുള്ളിക്കാരന് പുള്ളേച്ചന്റെ
അവിയലു പൊരിയലു തീയലു കണ്ടാല്‍ കോള്‍
വായില്‍ ആവിക്കപ്പല്‍ മൂളിവരുന്നൊരു ചേല്
(കോയിക്കോട്ടങ്ങാടീലെ... )
പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു
ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റി
അങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി
കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ
കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ
വായക്കാ വറുത്തതും ജോറ്
കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്‍
വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില്‍
വെച്ചാലോ മാറും ഞമ്മടെ മോറ്
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page