നീർവഞ്ഞികൾ പൂത്തു

നീർവഞ്ഞികൾ പൂത്തു
നീർമാതളം പൂത്തു
ചന്ദ്രഗിരിപ്പുഴയിൽ നിന്നുടെ
ചന്ദനത്തോണി വന്നടുത്തു
ആയിരം കൈയ്യാൽ എതിരേല്പ് ആനന്ദ
ത്തിടമ്പിനു വരവേല്പ് (നീർവഞ്ഞികൾ...)

ആയിരം കൈകളിൽ പൊൻ താലം
ആയിരം കളമൊഴി സംഗീതം
പട്ടും വെള്ളയും വഴിയിൽ വിരിച്ചതു
പാതിരാവും പൂത്ത നിലാവും
കൊട്ടിനൊപ്പം കുഴൽ വിളിച്ചതു
കൊട്ടാരത്തിലെ വളർത്തു കിളി
മണിയറവിളക്കുകൾ കൺ തുറന്നൂ
മദനൻ പെണ്ണിനെ കൊണ്ടു വന്നൂ
മാണിക്ക്യക്കട്ടിൽ ആട്ടുകട്ടിൽ
ആലോലമാടട്ടെ തോഴിമാരെ