ഇത്തിരിമുല്ലപ്പൂമൊട്ടല്ലാ
ഈർക്കിലിമുല്ലപ്പൂ മൊട്ടല്ലാ (2)
ഇന്നലെ നാം കണ്ട കളിപ്പെണ്ണല്ലീ
ഇന്ദീവരാക്ഷിയാം സുന്ദരിയാൾ (ഇത്തിരി...)
വേണ്ടാതനമിതു പറയണ്ട
വെറും വാക്കോതും തോഴികളേ...
പൂത്തനിലഞ്ഞിച്ചോട്ടിലുറങ്ങും
പൂവാംകുരുന്നില തൈയ്യല്ലാ
പൂവാംകുരുന്നില തൈയ്യല്ലാ (ഇത്തിരി...)
മറക്കുടക്കാലിൽ മന്മഥൻ വളർത്തിയ
മന്ദാരലതയല്ലോ -പൂത്ത
മന്ദാരലതയല്ലോ
കളിയാക്കരുതേ കളിവാക്കരുതേ
കരിനാക്കെന്തിനു കളിത്തോഴീ.. (ഇത്തിരി...)
ഇല്ലത്തെ പൂന്തോപ്പിൽ ഇന്നല്ലോ
മല്ലീബാണനു ശീവേലി-ഇന്നു (2)
ആനപ്പുറമേ എഴുന്നള്ളിക്കാൻ
ആത്തോലമ്മേടെ പൂമേനി - ഈ
ആത്തോലമ്മേടെ പൂമേനി (ഇത്തിരി...)
Film/album
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page