വനവേടൻ അമ്പെയ്ത വർണ്ണമയിലേ മാറിൽ
ശരമേറ്റു പിടയുന്ന സ്വർണ്ണമയിലേ (2)
മരണനൃത്തമാടൂ രുധിരനൃത്തമാടൂ
പ്രതികാര നൃത്തമാടൂ പ്രതികാര നൃത്തമാടൂ(വനവേടൻ...)
കാട്ടാളൻ ഞെരിക്കുന്ന കണ്ഠത്തിൽ നിന്നൊഴുകും
പാട്ടിന്റെ താളത്തിനൊപ്പമായ് (2)
ചാട്ട തൻ അടിയേറ്റു ചിതറിത്തെറിച്ചൊരു
രക്തം തുളുമ്പുമീ വേദിയിൽ (വനവേടൻ...)
മൃത്യുവിന്റെ രംഗപൂജ നൃത്തത്തിനൊപ്പമായ്
പൊട്ടിപ്പൊട്ടിത്തെറിക്കട്ടെ ചങ്ങല (2)
തീ പിടിച്ച മയിൽപ്പീലി ചുറ്റും ചിതറുന്ന
തീപ്പൊരിയാലുയരട്ടെ പാവകൻ (വനവേടൻ...)
കരചരണത്തിനു ശക്തി നൽകുക
കപാലകുണ്ഡലയാം ജനനീ (2)
പകരം വീട്ടാൻ കരുത്തു നൽകുക
കളരിയിൽ വാഴും കാളീ
മഹാകാളീ....മഹാകാളീ..
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5