സ്നേഹം സർവസാരം

സ്നേഹം ഉം ഉം ഉം സർവസാരം ഉം ഉം ഉം
പാവം കവിയുടെ മോഹം വെറും
മോഹം മോഹം വ്യാമോഹം

സ്നേഹം ഉം ഉം ഉം സത്യസാരം ഉം ഉം ഉം
മോഹാന്ധകാരത്തിലുദിക്കും
ഈ മോഹനമാം സുരതാരം
മണ്ണിൽ പാഴ്ച്ചെളി വിണ്ണിലെ നന്ദന
സുന്ദരമലർവ്വനമാക്കീടാൻ(2)
മനുഷ്യജീവനു ദൈവം  നൽകിയ
മന്ത്രമോതിരം സ്നേഹം

മരണം വന്നാൽ ചീഞ്ഞു നശിക്കും
മാംസവും എല്ലും മജ്ജയുമായ്‌(2)
പാംസുവിലലിയും മർത്ത്യൻ പണിയും
ശാശ്വതസത്യം സ്നേഹം സ്നേഹം
ശാശ്വത സ്വർഗ്ഗം സ്നേഹം