ഒന്നാമന് കൂവളപ്പില്‍ വയ്യാരം കൂവളപ്പില്‍
കണ്ണായ ബീവിക്കു കാനേത്ത് -ഇന്ന്
സന്തോഷ പാല്‍പ്പുഴയില്‍ ആറാട്ട്
(ഒന്നാമന്.......)
പത്തരമാറ്റുള്ള പൂത്താലി കെട്ടി
മുത്തണികിങ്ങിണി താലി ചാര്‍ത്തി (2)
പൊട്ടിച്ചിരിക്കണ പെണ്ണിനെ കണ്ടാല്‍
പുത്തനിലഞ്ഞി പൂത്തതുപോലെ
പുത്തനിലഞ്ഞി പൂത്തതുപോലെ
റംസാന് വീട്ടില്‍ വന്നു സംസാരം തീര്‍ന്നെ പിന്നെ
സമ്മതം മൂളിയ മണവാട്ടി -ഇന്ന്
മാരന്റെ ഖല്ബിനുള്ളില് മറിമാന്കുട്ടി
(റംസാന് വീട്ടില്‍.....)
പുതുക്കത്തിന്നായിട്ടിന്ന് പൂമച്ചില്‍ -പെണ്ണേ
തിടുക്കത്തില്‍ മണവാളന് കേറുമ്പം (2)
മുളംതത്തക്കിളിപോലെ മുറിക്കുള്ളില്‍ പതുങ്ങും
മണിയറ പുതുവാതില്‍ മറയ്ക്കുള്ളില്‍ ഒളിക്കും (2)
വരിവണ്ടായ് മണിമാരന്‍ മലര്മുഖത്തിരിക്കും
തടുക്കുവാന്‍ നോക്കും നേരം മണിവള ചിരിക്കും
തടുക്കുവാന്‍ നോക്കും നേരം മണിവള ചിരിക്കും
കണ്ണു തടുത്താലും നാളെ ചുണ്ട് മുറിഞ്ഞീടും
കണ്ണു തടുത്താലും നാളെ ചുണ്ട് മുറിഞ്ഞീടും
പുതുക്കത്തിന്നായിട്ടിന്ന് പൂമച്ചില്‍ പെണ്ണേ
തിടുക്കത്തില്‍ മണവാളന് കേറുമ്പം
(പുതുക്കത്തിന്നായിട്ടിന്ന്......)
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page