ശാരികേ വരു നീ

ശാരികേ വരു നീ പൂത്ത തേന്മാവിതാ

ക്കാത്തു നിൽപ്പൂ സഖി മാറിതിൽ ചേർക്കുവാൻ

ശാരികേ വരു നീ

ജീവനിൽ പ്രേമ ഹർഷങ്ങളാൽ

 പൂവുകൾ പൂമണം വീശി ജീവനിൽ(2)

ഓമനക്കായ്‌ ഞാൻ ഒരുക്കിയ കൂട്ടിൽ(2)

മാനത്തെ മുല്ലപ്പൂ പന്തലിൽ ചോട്ടിൽ (ശാരികെ)

താരുണ്യം രാഗ സ്വപ്നങ്ങളാൽ

താലങ്ങൾ ഏന്തി നിന്നീടുന്നു (2)

മദകരമാമെൻ ഹൃദയ സങ്കൽപ്പം(2)

വരവേൽപ്പിനായി വാതിലിൽ നിൽപ്പൂ (ശാരികെ)