അളകാപുരിയിലെ രാജകുമാരൻ
അഴകൊഴുകും ദേവകുമാരൻ
അരമനപ്പൊയ്ക കടവിൽ പണ്ടൊ
രരയന്നത്തിനെ കണ്ടു മുട്ടി (അളകാ...)
വളർത്തുകിളിയായ് മാറ്റിയെടുത്തു
വാരി വാരി ചുംബിച്ചു
മധുരസ്വപ്നപൂന്തേൻ കൊടുത്തു
മാറത്തേറ്റി ലാളിച്ചു (അളകാ...)
രാജഹംശം സ്വയം മറന്നു
രാജകുമാരനെ സ്നേഹിച്ചു
കാലം പോയപ്പോൾ തരുണൻ തന്റെ
കല്യാണത്തിനു നിശ്ചയിച്ചു
അയൽരാജ്യത്തെ രാജകന്യക
വധുവായ് വന്നു മാലയിട്ടു
മധുവിധുരാവിൽ മണിയറ വാതിൽ
മദനനും സഖിയും ചേർത്തടച്ചു
നഷ്ടപ്പെട്ടൊരു തോഴനെയോർത്ത്
പൊട്ടിക്കരഞ്ഞൂ കളഹംസം
അവളുടെ സങ്കട ഗദ്ഗദമൊഴുകി
അകലത്തുള്ള മലഞ്ചെരുവിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5