പരിപ്പുവട തിരുപ്പൻ കെട്ടിയ ചെറുപ്പക്കാരത്തി

പരിപ്പുവട തിരുപ്പൻ കെട്ടിയ ചെറുപ്പക്കാരത്തി നിന്റെ
നടപ്പു കണ്ടാൽ മനസ്സിനുള്ളിലൊരു ഉടുക്കുകൊട്ടാണ്‌
ഉടുക്കുകൊട്ടാണ്‌ പിന്നെയൊരമിട്ട്‌ പൊട്ടാണ്‌
ഒടുക്കമൊടുക്കം പിരി മുറുകിയ കുടുക്കിക്കെട്ടാണ്‌ (പരിപ്പു...)

തിരിഞ്ഞു കൊണ്ടൊരു നോട്ടം അരയ്ക്കു മേലെയൊരാട്ടം
തുളച്ചു കേറണ കണ്ണു കൊണ്ടെന്റെ തുറുപ്പു വെട്ടണ സൂത്രം (പരിപ്പു...)

നിന്റെ ഖൽബ്‌ പൊൻ വിളയും പ്രേമത്തിൻ ഗൾഫ്‌
അങ്ങു വന്നു കേറാൻ കണ്മുന തൻ എൻ ഒ സി വന്നോട്ടേ
കുറിച്ചു തന്നാട്ടെ ഒന്നു ചിരിച്ചു കണ്ടോട്ടെ നിന്റെ
മനസ്സു കണ്ടോട്ടെ എന്റെ ചെരിപ്പു തേഞ്ഞല്ലോ
അമരം തെറ്റിയ ചിത്തം ഇന്ന്
ചരടു പൊട്ടിയ പട്ടം
നിനക്കിതു മക്കാറ്‌
ഞമ്മക്കിതു പുക്കാറ്‌(പരിപ്പുവട...)