ഈക്കളി തീക്കളി

ഈക്കളി തീക്കളി

കണ്ണുകൊണ്ടു കാട്ടുമീ
കളിയെനിക്കു തീക്കളി
ഉള്ളിനുള്ളു നോക്കി നീ തൊടുത്തു വിടും ചാട്ടുളി
മതി മതി പുഞ്ചിരി  കരിമരുന്നിനു തീപ്പൊരി (കണ്ണു കൊണ്ട്‌..)
മതി മതി മതി മതീ

കൈയ്യിൽ പൂവമ്പുമായ്‌ വരികയായ്‌ കാമദേവൻ നായാട്ടിനായ്‌
നെഞ്ചിൽ തേൻ പൊയ്കയിൽ നീന്തിടുന്ന
മോഹമിന്നു നീരാട്ടിനായ്‌
കണ്ണല്ലേ കരളല്ലേ ഈ കപടഭാവം മതി മതി (ഈക്കളി..)

എന്തിന്നീ നാടകം കണ്ണടച്ചു കലമുടയ്ക്കും മിണ്ടാപ്പൂച്ച നീ
ചുണ്ടിൽ പൂമുന്തിരി അനുഭവിക്കാനാശയുള്ള വായിൽ നോക്കി നീ
കൊല്ലാതെ കൊല്ലല്ലേ ആ കൈ
പിടിക്കാൻ കൊതി കൊതി
കൊതി കൊതി (ഈക്കളി...)