തിരുവുള്ളക്കാവിലിന്നു തിരുവാതിര പൊടിപൂരം

തിരുവുള്ളക്കാവിലിന്നു
തിരുവാതിര പൊടിപൂരം (2)
അരിമുല്ലകൾ പൂക്കും കാലം
ഭഗവതിക്കു തിരുനാള്‌(2)
ഭഗവതിക്ക്‌ തിരുനാള്‌
( തിരുവുള്ള...)

വെളുക്കാനേഴര രാവുള്ളപ്പോൾ
വെള്ളാമ്പൽ കടവിലിറങ്ങീ(2)
നീരാട്ടും തുടികുളിയും (2)
കളമൊഴിമാരുടെ കളിചിരിയും
തിരുവുള്ളക്കാവിലിന്നു
തിരുവാതിര പൊടിപൂരം

പൂക്കൈതപ്പൂ മുടിയിൽ ചൂടി
കണ്ണാന്തളി ചെവിയിൽ തിരുകി(2)
വാലിട്ടു കണ്ണെഴുതി
വരമഞ്ഞൾക്കുറി ചാർത്തീടാം (2)
(തിരുവുള്ള..)

പിച്ചിപ്പൂമലർബാണവുമായ്‌
പിന്നാലെ പൂവമ്പന്മാർ(2)
കണ്മുനയാൽ എറിയുന്നു (2)
മലർമിഴിമാരാം സഖിമാരെ (2)
(തിരുവുള്ള...)