നീലമേഘമാലകൾ

നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ (2)
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി (2)
നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ (2)
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി (2)

പ്രേമചുംബനമായ് കുനിഞ്ഞു കാമുകന്‍ വാനം
പുണര്‍ന്നൂ കാമിനിയാളെ (2)
ചൈത്രമാസം തീര്‍ത്തുവല്ലോ
പുത്തന്‍ മണിയറ ദൂരെ (2)
അണിയും വധൂമണിയായ് മനോഹരിനീലഗിരിനാരി
നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ 
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി 

മാരിവില്ലാല്‍ ഞാനൊരുക്കീ ഏഴുനിറങ്ങള്‍
മനസ്സില്‍ ഏഴുനിറങ്ങള്‍ (2)
ഓര്‍മ്മയിങ്കല്‍ ഓമലാളിന്‍ സുന്ദരചിത്രം തീര്‍ക്കുവാന്‍ (2)
അണിയും വധൂമണിയായ് മനോഹരിനീലഗിരിനാരി
നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ 
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി (2)