പകൽക്കിനാവൊരു പക്ഷി എൻ
പകൽക്കിനാവൊരു പക്ഷി
പറന്നു പറന്നു പാറി നടക്കും
പകൽക്കിനാവൊരു പക്ഷി (പകൽ...)
വിണ്ണിലുള്ളൊരു വൃന്ദാവനിയിൽ
വിരുന്നിനെന്നും പോകും
മൗനവേദന മൂടുവാൻ സ്വയം
മറന്നു മറന്നു പാടും (പകൽ..)
ദൂരെ ദൂരെ നഭസ്സിൽ പൂക്കും
മാരിവില്ലിൻ കൊമ്പിൽ
പഞ്ചവർണ്ണച്ചിറകും വീശി
പഞ്ജരങ്ങൾ തേടും (പകൽ...)
കാത്തിരിക്കാനിണയില്ലാത്ത
കാട്ടുമൈനയെപ്പോലെ
ചേക്കിരിക്കാൻ കൂടില്ലാതെ
ചിറകൊടിഞ്ഞു വീഴും (പകൽ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5