ഉണ്ണികൾക്കുത്സവമേള

ഉണ്ണികൾക്കുത്സവമേള
എങ്ങുമെങ്ങും ദീപമാല
കണ്ണുകളിൽ ആശാജ്വാല
ഇന്നു നമുക്കിടവേള (ഉണ്ണികൾ...)

വിണ്ണിൽ നമ്മെ കാത്തിരിക്കും
പൊന്നുണ്ണി പിറന്നീടുമ്പോൾ
എന്നുമെന്നും ആടാനായ്‌
എന്നുള്ളിൽ പൊന്നൂഞ്ഞാലായ്‌ (ഉണ്ണികൾ...)

കൂരിരുട്ടിൽ പിന്നിലിതാ
പൂനിലാവിൻ പൂത്തിരി കന്തി
പാതിരാവിൽ നീലമേഘം
അമ്പിളിക്കു തൊട്ടിൽ കെട്ടി
നെഞ്ചിൽ നിന്നും ചുണ്ടിലേക്ക്‌
പൊൻ തിരിയായ്‌ പുഞ്ചിരിയെത്തി
ആശ തൻ വസന്തമെത്തി
ആനന്ദ സുഗന്ധമെത്തി (ഉണ്ണികൾ...)