വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല
പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം
മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല
രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം
ആയിരം ആശകൾ ചാമരം വീശിടും
സങ്കൽപകാമുകൻ വന്നൂ
രാഗിണി രാധയെ ഗാഡമായ് പുൽകുവാൻ
രാജീവലോചനൻ വന്നൂ
മാരമഹോൽസവവേള
മഴവില്ലിൻ ഊഞ്ഞാലാ
മദനൻ പാടും ഗാനമേള (വാനിൻ മാറിൽ....)
ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ്
ഉല്ലാസസംഗീതമേള
മാറിടം മാറുമായ് ചേരുമി വേളയിൽ
സ്വപ്നങ്ങൾ ഏന്തുന്നൂ താലം
മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള
അണയാതെരിയും പ്രണയജ്വാല (വാനിൻ മാറിൽ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page