എന്താനന്ദം എന്താവേശം

എന്താനന്ദം എന്താവേശം
പ്രണയലഹരി ഓഹോ
സങ്കൽപഗീതം അനുപമം (എന്താനന്ദം..)

ആടും പാട്ടിൻ പല്ലവിയിതൊന്നു മാത്രം
ഹൃദയം മൂളും കാകളിയിതൊന്നു മാത്രം
നീ മറയല്ലേ നീ മായല്ലേ വാർമഴവില്ലേ
ആ...വാസന്തമാല്യം നീയല്ലേ (എന്താനന്ദം...)

മെയ്യും മെയ്യും ചേർന്നിടും പുളകമോടേ
ചുണ്ടിൽ ചുണ്ടായി കാകളി പകരുമോ നീ
നീ പകരുമ്പോൾ നാം മുകരുമ്പോൾ
നാമറിയാതെ നീ താൻ പുൽകുന്നു
സ്വർഗ്ഗം ഭൂവിതിൽ (എന്താനന്ദം..)