നുണക്കുഴി കവിളിൽ കാണാത്ത

നുണക്കുഴി കവിളിൽ കാണാത്ത കണിക്കൊന്ന

മലർമൊട്ടു വിരിയിച്ചതാർക്കുവേണ്ടി

നുരയിട്ടു പൊന്തും ചിരിയൊച്ച ചുണ്ടിൽ

നൂപുരം കിലുക്കുന്നതാർക്കു വേണ്ടി

എനിക്കു വേണ്ടി എനിക്കു വേണ്ടി എനിക്കു വേണ്ടി മാത്രം

നുണക്കുഴി കവിളിൽ കാണത്ത കണിക്കൊന്ന

മലർമൊട്ടു വിരിയിച്ചതാർക്കുവേണ്ടി

മനസ്സിന്റെ മനസ്സിലെ മാനത്തു തെളിയുന്ന

മഴവില്ലിൻ ഊഞ്ഞാല ആർക്കു വേണ്ടി (മനസ്സിന്റെ)

പാത്തും പതുങ്ങിയും കരളിലെ മുളം തത്ത

പഞ്ചമം മൂളുന്നതാർക്കു വേണ്ടി

നിനക്കു വേണ്ടി നിനക്കു വേണ്ടി നിനക്കു വേണ്ടി മാത്രം

കൽപനാ മന്ദിരത്തിൽ കാമദേവൻ

പണിയുന്ന കല്യാണ മണ്ഡപം ആർക്കു വേണ്ടി

കണ്ണെഴുതാൻ അറിയാത്ത പൊട്ടുകുത്താൻ അറിയാത്ത

പൊൻ തുളസി കതിർ നമുക്കു വേണ്ടി

നമുക്കു വേണ്ടി നമുക്കു വേണ്ടി നമുക്കു വേണ്ടി മാത്രം (നുണക്കുഴി..)