ധൂമം ധൂമം വല്ലാത്ത ധൂമം

ധൂമം ധൂമം വല്ലാത്ത ധൂമം
മായാമതിഭ്രമം വളർത്തും ധൂമം
ഏഴാം നരകത്തിൽ മനുഷ്യനെ തള്ളും
ഏതോ വിഷാഗ്നി ധൂമം

പ്രേമം വല്ലാത്ത പ്രേമം
ഇതു തെരുവിലെ കഴുതക്കാമം
കാമുകനും കാമുകിക്കും കാഴ്ചക്കാർക്കും
ക്ഷാമം ഉടുതുണി ക്ഷാമം (ധൂമം..)

പാപം ഇതു പാപം ചെകുത്താൻ നൽകിയ ശാപം
മനുഷ്യനെ മദ്യത്താൽ മയക്കു മരുന്നാൽ
മതങ്ങൾ ദുഷിപ്പിക്കും പാപം
പാപം ഇതു വല്ലാത്ത പാപം (ധൂമം..)