വിദ്യാവിനോദിനീ വീണാധരീ

വിദ്യാവിനോദിനീ വീണാധരീ
നിത്യേ നിരന്തരീ മായാമിനീ
സത്യസൗന്ദര്യത്തിൻ മധുമാസവനിക തൻ
ഉദ്യാനദേവതേ നീ മതിമോഹിനീ (വിദ്യാ...)

ചിത്തമാം ക്ഷേത്രത്തിൻ ഭിത്തിയിൽ ഞാനെന്റെ
ഭക്തിയാൽ രാപ്പകൽ എഴുതീടുന്നു
സപ്തവർണ്ണങ്ങളിൽ സമുജ്ജ്വലമാം നിന്റെ
ചിത്രവും ശിൽപവും കൈകൂപ്പുവാൻ (വിദ്യാ...)

ഗാനവും താളവും നടനവും രസവും
ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം
ഗംഗയായ്‌ യമുനയായ്‌ സാക്ഷാൽ സരസ്വതിയായ്‌
സംഗമം ചെയ്‌വതും നിന്നിലല്ലോ
വീണാധരീ മായാവിനീ മതിമോഹിനീ
ശാലിനീ സുന്ദരീ