ഒരിക്കലും പിണങ്ങാത്തൊരിണക്കം

ഒരിക്കലും പിണങ്ങാത്തൊരിണക്കം
ഇഹത്തിലെ സ്വർഗ്ഗത്തിൽ തുടക്കം
എന്നെന്നും വാടാതെ മന്നിതിൽ പുഷ്പിക്കും
നന്ദനവനത്തിലെ നടത്തം
ഒരിക്കലും പിരിയാത്തൊരിണക്കം (ഒരിക്കലും...)

ഒരു കൊമ്പിൽ ഒരേ ഞെട്ടിൽ
ഒരിക്കലും പിരിയാതെ പരസ്പരം കളിയാടും
ചിരിക്കുമ്പോൾ പരസ്പരം ചിരിപൊട്ടിച്ചിതറുന്നൂ
ഉറങ്ങുമ്പോൾ ഒരേ പായിലുറക്കം
ഉറങ്ങുമ്പോൾ ഒരേ പായിലുറക്കം (ഒരിക്കലും...)

ഉപ്പേരിയായാലും ഊണിന്നരിയായാലും
പപ്പാതി വീതിക്കും പഠിത്തം
ഉറങ്ങാൻ കിടന്നാലും കറങ്ങാൻ പോയാലും
പറഞ്ഞാലും തീരാത്ത ചരിത്രം
പറഞ്ഞാലും തീരാത്ത ചരിത്രം (ഒരിക്കലും...)