ചന്ദ്രക്കലാധരനു കണ്കുളിര്ക്കാന് ദേവി
പന്തടിച്ചാടുന്നു ചാഞ്ചാടുന്നു ചാഞ്ചാടുന്നു
ചഞ്ചലചരണത്തില് ചിലങ്കകള്‍ കിലുങ്ങി
കൊഞ്ചുംതരിവളകള് താളത്തില്‍ കുലുങ്ങി
താളത്തില്‍ കുലുങ്ങി
(ചന്ദ്രക്കലാധരനു.. )
പര്വതനന്ദിനിയിന്നിവള്ക്കകമ്പടി
ഉര്വ്വശിമേനക സുന്ദരിമാര്‍
രംഭതിലോത്തമ നര്‍ത്തകിമാര്‍
മദനന് മീട്ടുന്നു മണിവീണ
നന്ദികേശന് മൃദംഗം മുഴക്കുന്നു
തധിമി തധിമി തധിമി തധിമി
തധിമി തധിമി തോം
തധിമി തധിമി തധിമി തധിമി
തധിമി തധിമി തോം
(ചന്ദ്രക്കലാധരനു..)
മാനസസരസ്സിന്റെ കരയിലുലഞ്ഞാടും
മാലേയസുരഭില മലര്വനിയില്
ചന്ദ്രകിരണങ്ങള്‍ ചാമരം വീശുമ്പോള്‍
ബന്ധുരനര്ത്തനം തുടരൂ നീ - തുടരൂ നീ
(ചന്ദ്രക്കലാധരനു..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page