പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍
പോയ് വരു നീ പോയ് വരു നീ
ആത്മസഖീ ആത്മസഖീ
പൊന്‍ കിനാവിന് പുഷ്പരഥത്തില്‍
പോയ് വരു നീ പോയ് വരു നീ
ആത്മസഖീ - ആത്മസഖീ
ആയിരമായിരം ആശകളണിയായ്
പൂവിരിക്കും വഴിയില്‍ക്കൂടി
നീലമുകിലുകള്‍ കണ്ണീരോടെ
താലമെടുക്കും നിഴലില്‍ക്കൂടി
(പൊന്‍കിനാവിന്‍...)
മധുരസ്മൃതികള്‍ കൈത്തിരിവെയ്ക്കും
പ്രണയക്ഷേത്രകവാടത്തില്
യാത്രക്കാരീ നീവരുവോളം
കാത്തിരുന്നിടുമൊരു ഹൃദയം
പോയിവരൂ - പോയിവരൂ നീ ആത്മസഖീ
(പൊന്‍കിനാവിന്‍...)
പ്രാണസഖീ നീ പോയ്വരുവോളം
പാവം നിന്നുടെ വനശലഭം
പാടാനോര്‍ത്തൊരു മധുരിതഗാനം
പാടാതിവിടെയലഞ്ഞീടും
പോയിവരൂ - പോയിവരൂ നീ ആത്മസഖീ
(പൊന്‍കിനാവിന്‍...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page