കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍
കരിക്കു പൊന്തിയ നേരത്ത്
മുരുക്കിന് തയ്യേ നിന്നുടെ ചോട്ടില്
മുറുക്കിത്തുപ്പിയതാരാണ്
മുറുക്കിത്തുപ്പിയതാരാണ്
(കിഴക്കു... )
മലമുകളിലെ കിറുക്കന് കാറ്റിന്
കലിയിളകിയ കാലത്ത്
കലിയിളകിയ കാലത്ത് (2)
മുല്ലവീട്ടിലെ മുത്തശ്ശിതള്ളേടെ
പല്ലുകൊഴിച്ചതാരാണ്
പല്ലുകൊഴിച്ചതാരാണ്
(കിഴക്കു... )
വെള്ളത്തുണിയിട്ടു മാനത്തെപ്പെണ്ണുങ്ങള്‍
പള്ളിയില്‍ പോകണ നേരത്ത്
പള്ളിയില്‍ പോകണ നേരത്ത് (2)
ഓടക്കാട്ടില്‍ ഒളിച്ചിരുന്നു
ഓശാന പാടണതാരാണ്
ഓശാന പാടണതാരാണ്
(കിഴക്കു... )
ഇടവപ്പാതിക്കു കരിമുകിലുകള്‍
ഇളിച്ചു കാട്ടണ കാലത്ത്
ഇളിച്ചു കാട്ടണ കാലത്ത് (2)
പടിക്കലെത്തിയ പാണനെപ്പോലെ
ഉടുക്കു കൊട്ടണതാരാണ്
ഉടുക്കു കൊട്ടണതാരാണ്
കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍
കരിക്കു പൊന്തിയ നേരത്ത്
മുരുക്കിന് തയ്യേ നിന്നുടെ ചോട്ടില്
മുറുക്കിത്തുപ്പിയതാരാണ്
മുറുക്കിത്തുപ്പിയതാരാണ്
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page